ചങ്ങരംകുളം:ശിഹാബ് തങ്ങൾ റിലീഫ് സെൽ നെല്ലിശ്ശേരിയും ചിറ്റഴിക്കുന്നും ചേര്‍ന്ന് റിലീഫ് വിതരണം സംഘടിപ്പിച്ചു.നെല്ലിശ്ശേരി മിനിഹാളിൽ സംഘടിപ്പിച്ച പരിപാടിയില്‍ അലി അധ്യക്ഷത വഹിച്ചു.യുവി സിദ്ധിക്ക് സ്വാഗതം പറഞ്ഞ ചടങ്ങ് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.കെപിസിസി മെമ്പർ രോഹിത് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎ നജീബ്,മെമ്പർ മുബഷിറ,കാദർ ചിറ്റഴിക്കുന്ന്,കെകെ അലി,എം നൗഫല്‍,സൈനുദ്ധീൻ പികെ,എംകെ മൊയ്‌ദുണ്ണി,സുബ്രമണ്യന്‍,എംകെ അബ്ദുള്ളകുട്ടി എന്നിവര്‍ പ്രസംഗിച്ചു.എംകെ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.പ്രദേശത്തെ 300 കുടുംബങ്ങക്ക് കിറ്റ് വിതരണം നടത്തി.കിടപ്പ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു






