ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് റിഹാബിലിറ്റേഷൻ സൊസൈറ്റി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന് ബാനറിൽ സംഘടിപ്പിക്കുന്ന പരിപാടി ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉത്ഘാടനം ചെയ്തു.കാരുണ്യം സെക്രട്ടറി പി കെ അബ്ദുല്ലക്കുട്ടി,കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ അനസ്,ജബ്ബാർ ആലംകോട്, ജബ്ബാർ പള്ളിക്കര, അലി കാരുണ്യം, എം.എ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.വളയംകുളം അസ്സബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജ്, മൂക്കുതല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ എൻഎസ്എസ് കോഡിനേറ്റർ പി അബ്ദുറഹിമാൻറെനേതൃത്വത്തിൽ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു.ടൗണിൽ നടത്തിയ മൈക്രോ ഫണ്ടിങ്ങിന് പി പി എം അഷ്റഫ്, ശരീഫ് മാസ്റ്റർ, ജലാൽ നന്നമുക്ക് ,കാദർ പള്ളിക്കര , ഗഫൂർ നരണിപ്പുഴ ,പി ഐ റാഫിദ, ഷിജ കോക്കൂർ എന്നിവർ നേതൃത്വം നൽകി.എംപി ഗംഗാധരൻ നമ്പ്യാർ കിടപ്പിലായ രോഗികൾക്ക് വേണ്ടി നൽകിയ വീൽചെയറുകൾ കാരുണ്യം ഭാരവാഹികൾ ഏറ്റുവാങ്ങി











