കൂറ്റനാട് ആമക്കാവ് സ്വദേശിനിയായ ഹാജറ സഹ്റാവി സാമൂഹ്യസേവന രംഗത്തെ മികവിന് ഭാരത് സേവക് സമാജ് നൽകുന്ന ദേശീയ പുരസ്‌കാരത്തിന് അർഹയായി.വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹാജറ,ആലിക്കര മെറിഡിയൻ ഇംഗ്ലീഷ് സ്കൂളിന്റെ പ്രിൻസിപ്പലായാണ് നിലവിൽ പ്രവർത്തിക്കുന്നത്.മികച്ച ഇംഗ്ലീഷ് ട്രെയ്‌നറുമായും മോട്ടിവേഷൻ സ്പീക്കറായും പ്രവർത്തിക്കുന്ന ഹാജറ വിദ്യാർത്ഥികളും മുതിർന്നവരുമായ നിരവധി പേരെ ആത്മവിശ്വാസപൂർവമായ ആശയവിനിമയത്തിനും വ്യക്തിത്വവികസനത്തിനും വഴിനടത്തിയിട്ടുണ്ട്.മോട്ടിവേഷൻ ക്ലാസുകളിലൂടെ ജീവിതത്തിലെ പുതിയ സാധ്യതകൾ കണ്ടെത്താൻ അനേകർക്ക് പ്രചോദനമായ ഹാജറ, വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തങ്ങളും ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുന്ന ഒരു സജീവ സോഷ്യൽ വർക്കറുമാണ്.കൂറ്റനാട് ആമക്കാവ് കീഴുവീട്ടു വളപ്പിൽ ഇബ്രാഹിം കെ.യുവിന്റെയും മറിയാത്തയുടെയും മകളാണ് ഹാജറ സഹ്റാവി
തിരുവനന്തപുരം കാവടിയാർ സത്‌ഭാവന ഓഡിറ്റോറിയത്തിൽ ഭാരത് സേവക് സമാജിന്റെ നാഷണൽ ചെയർമാൻ ഡോ. ബി. എസ്. ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വച്ചാണ്
ബി എസ് എസ് ൻ്റെ ബോർഡ് ഓഫ് എക്സാമിനേഷൻ ചെയർമാൻ ഡോക്ടര്‍ എം ആർ തമ്പാനിൽ നിന്ന് ബി എസ് എസ് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത്.







