• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിയമലംഘനം ആവർത്തിച്ചാൽ മൂന്ന് വർഷത്തേക്ക് ലൈസൻസ് കാണില്ല; ഡ്രൈവർമാരെ നന്നാക്കാൻ നിയമം

cntv team by cntv team
January 14, 2026
in Kerala
A A
നിയമലംഘനം ആവർത്തിച്ചാൽ മൂന്ന് വർഷത്തേക്ക് ലൈസൻസ് കാണില്ല; ഡ്രൈവർമാരെ നന്നാക്കാൻ നിയമം
0
SHARES
225
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിരത്തുകളിലെ നിയമലംഘനങ്ങൾ തുടച്ചുനീക്കാൻ പ്രതിജ്ഞ ചെയ്തിറങ്ങിയത് പോലെയാണ് രാജ്യത്തെ ഗതാഗത മന്ത്രാലയത്തിന്റെ ഓരോ നീക്കങ്ങളും. ഇൻഷുറൻസില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ, ട്രാഫിക് നിയമലംഘനത്തിന് ചലാൻ ലഭിച്ച ശേഷം പിഴയൊടുക്കിയിട്ടില്ലെങ്കിൽ ലൈസൻസും ആർസിയും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിയവയ്ക്ക് പുറമെ തുടർച്ചയായി നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന തരത്തിൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.നിയമ ഭേദഗതിയിലെ നിർദേശം അനുസരിച്ച് ആവർത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് ലൈസൻസ് റദ്ദാക്കപ്പെടുന്ന ആളുകൾക്ക് പിന്നീട് മൂന്ന് വർഷത്തേക്ക് ലൈസൻസ് എടുക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്. റോഡ് അപകടങ്ങൾ, അപകടമരണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന നിയമലംഘനങ്ങൾ തടയുന്നതിനാണ് ഇത്തരത്തിലുള്ള നിയമഭേദഗതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിർദേശം സംസ്ഥാന ഗതാഗത മന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും ഈ ആഴ്ച തന്നെ കൈമാറുമെന്നാണ് റിപ്പോർട്ട്.ലൈസൻസ് റദ്ദാക്കുകയും അതിനുശേഷം തിരിച്ച് ലഭിച്ചിട്ടും സമാന സ്വഭാവമുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ ഭേദഗതി വരുത്തുന്നത്. പുതിയ നിയമം അനുസരിച്ച ഇത്തരം നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കിയ തീയതി മുതൽ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് പുതിയ ലൈസൻസിന് അപേക്ഷിക്കുന്നത് വിലക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ റദ്ദാക്കൽ കാലാവധിയിൽ നിന്ന് വലിയ മാറ്റമാണ് നിർദേശിച്ചിരിക്കുന്നത്.ഡ്രൈവറുടെ പെരുമാറ്റത്തെ ലൈസൻസ് ലഭ്യതയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ള ഈ മൂന്ന് വർഷത്തെ വിലക്ക്. തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് പുതുക്കി നൽകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദേശവും നിയമത്തിൽ പറയുന്നുണ്ട്. നിലവിൽ ലൈസൻസ് കാലാവധി അവസാനിച്ച് ഒരു വർഷത്തിനുള്ളിൽ ടെസ്റ്റ് എടുക്കാതെ ലൈസൻസ് പുതുക്കാം. ഈ സംവിധാനത്തിനും മാറ്റമുണ്ടായേക്കും.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
117
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
98
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
60
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
932
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
260
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
271
Next Post
പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പട്ടാമ്പി പോക്സോ കോടതി

പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പട്ടാമ്പി പോക്സോ കോടതി

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
91
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
77
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
143
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025