ധൂർത്തും സ്വജനപക്ഷപാതവും ഉപേക്ഷിച്ച് പെൻഷൻകാരുടേയും ജീവനക്കാരുടേയും അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് മുൻ കെ.പി.സി.സി. പ്രസിഡണ്ട് കെ.മുരളീധരൻ ആവശ്യപ്പെട്ടു.2022 മുതൽ കുടിശിഖയായ ആറ് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, കഴിഞ്ഞ ശമ്പള – പെൻഷൻ കുടിശിക പൂർണ്ണമായും നൽകുക, 2024 ജൂലൈ മുതൽ നടപ്പിലാക്കേണ്ട ശമ്പള -പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക,മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡണ്ട് എം. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു.അഡ്വ: എം. വിൻസെൻ്റ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, ജി. രവീന്ദ്രൻ നായർ, വസുമതി ജി.നായർ, പി.കോയക്കുട്ടി, കെ.സുധാകരൻ, കെ.എം.എ. റഹ്മാൻ, വിഴിഞ്ഞം ഹനീഫ, സജി ജോൺ, എൻ. ശ്യാംകുമാർ, ജോസ് അമ്പലക്കര, ലീലാമ്മ ഐസക്ക്, കെ.ജി. തോമസ്, ഇ.സത്യൻ, ആർ. സുരേഷ് കുമാർ,ആർ.മോഹനൻ, കെ.ഒ. തോമസ്, കെ. ആർ. രാജേശ്വരി എന്നിവർ പ്രസംഗിച്ചു.