• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സർക്കാർ, പത്ത് മടങ്ങോളം വർധന

cntv team by cntv team
January 12, 2026
in Kerala
A A
സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സർക്കാർ, പത്ത് മടങ്ങോളം വർധന
0
SHARES
487
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക.മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.ശിക്ഷാതടവുകാർക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്കാരത്തിലൂടെ മൂവായിരത്തിലധികം ജയിൽപുള്ളികൾക്കാണ് വേതനം കൂടുക. 2018 ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയിൽ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കിൽഡ്, സെമി സ്‌കിൽഡ്,അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളിൽ പൊതുവെ സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കർണാടക, ജാർഖണ്ഡ്, തമിഴ്‌നാട്, ഡൽഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജയിൽ അന്തേവാസികൾക്ക് നിലവിൽ നൽകിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്.ജയിൽ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവിൽ പറയുന്നു. വിവിധ ഉൽപാദന – നിർമാണ പ്രവർത്തനങ്ങളിൽ അന്തേവാസികൾ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നൽകേണ്ടത് അനിവാര്യമാണെന്നും ജയിൽ ചട്ടങ്ങൾ പ്രകാരം ജയിൽ അന്തേവാസികൾക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായും ജയിലിലെ കാന്റീൻ ആവശ്യങ്ങൾക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും അധ്വാനത്തിന് മൂല്യമുണ്ടെന്ന ബോധം വളർത്തുന്നതിനും ഉതകുന്നതിനൊപ്പം മോചനാനന്തരമുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലൂടെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നതിന് ജയിൽ അന്തേവാസികൾക്ക് സഹായകമാകുന്നതാണ് വേതന പരിഷ്കരണമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.നിലവിൽ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബർ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന അന്തേവാസികൾക്ക് വാർഷിക ഉൽപാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ഒരു ഇൻസെന്റീവ് കൂടി അതത് വർഷം സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കും.

Related Posts

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം
Kerala

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
61
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
994
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
Kerala

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
72
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
Kerala

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

August 3, 2026
95
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
Kerala

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

August 3, 2026
52
‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി
Kerala

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

August 3, 2026
23
Next Post
അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം;രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ്

അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം;രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ്

Recent News

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
324
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
44
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
257
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025