മലപ്പുറം; ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം സ്വദേശി റംലയുടെ (62) മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകികൊണ്ടിരിക്കെ ഭർത്താവായ ചാലിൽ മൊയ്തീനാണ് (76) കുഴഞ്ഞുവീണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു റംല മരിച്ചത്. കൂട്ടിൽ ജുമാമസ്ജിദിലാണ് റംലയുടെ മയ്യിത്ത് നമസ്‌കാരം തീരുമാനിച്ചത്. പള്ളിയിൽ നമസ്‌കാരം ആരംഭിക്കാനിരിക്കെയാണ് നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തിനെ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദിൽ മൊയ്തീന്റെ സംസ്കാരം നടന്നു.