എടപ്പാള്‍:രാത്രികാല ആരോഗ്യ പരിശോധന ക്യാമ്പ്
ആരോഗ്യ വകുപ്പിന്റെ ജില്ല മൊബൈൽ ഇമിഗ്രന്റ്സ് സ്കീനിംഗ് ടീമിന്റെ നേതൃത്വത്തിൽ നടുവട്ടത്തെ ഇതര സംസ്ഥാന തൊഴിലാളി ക്വാമ്പുകളിൽ രാത്രികാല ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടര്‍ അക്ഷയ് കൃഷ്ണൻ സി.എം. ഉദ്ഘാടനം ചെയ്തു.വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ പ്രവർത്തകരായ ടി.എസ്.അരുൺ , ഇ. ഷിബിൻ, സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ.എ. അനീഷ് നേതൃത്വം നൽകി. മലമ്പനി,മന്ത്,കുഷ്ഠരോഗ നിർണ്ണയ പരിശോധനകൾ നടന്നു.











