എടപ്പാള്‍:ജപ്പാനീസ് എൻസഫലൈസിസ്’ വാക്സിനേഷൻ സന്ദേശ ഫ്ലാഷ് മോബുമായി വിദ്യാർത്ഥികൾ.ജെ.ഇ. വാക്സിനേഷൻ ക്യാമ്പയിൻ പ്രചരണ പരിപാടിയുടെ ഭാഗമായി തവനൂർ കെ.എം.ജി.യു.പി. സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
രോഗം പകരുന്ന സാഹചര്യവും,
വാക്സിനേഷൻ്റെ പ്രാഥാന്യവും ഫ്ലാഷ് മോബിൽ സന്ദേശങ്ങളായി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ,
പ്രധാനാദ്ധ്യാപിക എസ്. ബിന്ദു,ഹെൽത്ത് സൂപ്പർവൈസർ കെ.എം.ശ്രീജിത്ത്,
പബ്ലിക്ക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ കെ.ശ്യാമള, ആർ.വീണ, പി.കെ.ജീജ, രാജേഷ് പ്രശാന്തിയിൽ, കെ.എം.അൻജ്ജലി നാരായണൻ,ശാരദ,വി.എം.സജിത എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളായ ആത്മിക .കെ.പ്രസാദ്, കെ.അനയ് കൃഷ്ണ, കെ.വി.സാൻവി, സി.പി.അനിഘ, വി.എസ്.അനന്യ എന്നിവർ ഫ്ലാഷ് മോബിന് നേതൃത്വം വഹിച്ചു.തിങ്കളാഴ്ച തവനൂർ കെ.എം.ജി.യു.പി.സ്കൂളിൻ വെച്ച് ജെ.ഇ. വാക്സിനേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാലത്ത് 10 മണിക്ക് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഗായത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റൻറാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ.അസലു ഉദ്ഘാടനം നിർവ്വഹിക്കും.കലാഭവൻ ഇടവേള റാഫിയുടെ കോമഡി ഷോ “പരിപാടിയും നടക്കും.











