ചങ്ങരംകുളം :ഫാർമേഴ്സ് പ്രൊഡ്യൂസർ കോപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിൽ വെച്ച് കർഷക സംരഭകത്വ ശിൽപശാല നടത്തി.കർഷകർക്ക് ഉൽപ്പന്നങ്ങളിൽ ഉൽപാദനം വർദ്ദിപ്പിക്കാനും വിപണനം നടത്താനുമുള്ള സൗകര്യം ഉണ്ടാക്കുക എന്നത് അനിവാര്യമാണെന്ന് ശിൽപശാല അഭിപ്രായപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മയിൽ ശിൽ പശാല ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം ഫാർമേഴ്സ് പ്രൊഡ്യൂസർ കോപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് സുരേഷ് പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. കേരള മാർക്കറ്റ് ഫെഡ് സീനിയർ മാർക്കറ്റ് ഹെഡ് കണ്ണൻ വി ജി, കേരള മാർക്കറ്റ് ഫെഡ് അഗ്രികൾച്ചർ കൺസൾട്ടന്റ് സ്മിത് പി നായർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.സിദ്ധിഖ് പന്താവൂർ, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൽസലകുമാർ, ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, ഷംസുകല്ലാട്ടേൽ, ഫാരിസ് നരണിപ്പുഴ, അശ്വതി സന്തോഷ് അബ്ദുറഹിമാൻ നന്നമുക്ക് എന്നിവർ സംസാരിച്ചു.











