ചങ്ങരംകുളം:കോക്കൂർ റെയ്ഞ്ച് സുന്നി ബാലവേദി കൗൺസിൽ മീറ്റ് കോലിക്കര മദ്റസയിൽ നടന്നു.ചെയർമാൻ അനസ് ബാഖ വി യുടെ അധ്യക്ഷത യിൽ നടന്ന സംഗമം
സ്വദർ മുഅല്ലിം അബ്ദുസ്സലാം മൗലവി ഉൽഘാടനം ചെയ്തു.
റെയ്ഞ്ച് മുദരിബ് അശ്റഫ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു.സംഗമത്തിൽ മദ്ഹ് ഗാന മൽസരത്തിൽ ചിയാനൂർ വെസ്റ്റ് മദ്റസ,ചിയാനൂർ ഈസ്റ്റ് മദ്റസ ,ഞാലിൽ മദ്റസ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി . റെയ്ഞ്ച് ജനറൽ സെക്രട്ടറി റഫീഖ് മൗലവി വൈസ് പ്രസിഡന്റ് സക്കരിയ ബദ്‌രി ,മുബാറക്ക് ദാഈ കൺവീണർ അബ്ദുറഹ്മാൻ ഫൈസി എന്നിവർ സംസാരിച്ചു











