ചങ്ങരംകുളം:പുതുതായി ചുമതലയേറ്റ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഫുഡ് സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ആദരിച്ചു.വ്യാപാരികൾ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് കൃത്യമായി ബോധ്യപ്പെടുത്തുകയും ചെറുകിട വ്യാപാരസ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ നിലനിൽക്കാൻ ആവശ്യമായ എല്ലാ നടപടികളും സഹായങ്ങളും പ്രസിഡൻറ് വാഗ്ദാനം ചെയ്യുകയും ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് പി പി ഖാലിദ്അധ്യക്ഷത വഹിച്ചു.ഒ.മൊയ്തുണ്ണി, ഉമ്മർക്കുളങ്ങര,ഉസ്മാൻ പന്താവൂർ ,നാഹിർ ആലുങ്കൽ, രവി എരിഞ്ജിക്കാട്ട് ,വി കെ എം നൗഷാദ്, ഷഹന വി, ഇബ്രാഹിംകുട്ടി കെ.വി, എ.എ.നാസർ റജീബ്ഫുഡ് സിറ്റി എന്നിവർ പ്രസംഗിച്ചു.സ്വീകരണത്തിന് ശാന്തിനി മോഹനൻ നന്ദി പ്രകാശിപ്പിച്ചു.യോഗത്തിലേക്ക് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെ ഷാൾ അണിയിച്ചു കൊണ്ട് യൂണിറ്റ് പ്രസിഡണ്ട് പി പി ഖാലിദ് സ്വാഗതം ചെയ്തു.ചടങ്ങിൽ വച്ച് ജില്ലാ വ്യാപാരഭവൻ വിപുലീകരണ ഫണ്ടിന്റെ ഉദ്ഘാടനം സമീർ സോണയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു









