എടപ്പാൾ :മലപ്പുറം സെൻട്രൽ സഹോദയ കിഡ്സ് ഫെസ്റ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശപരിയായ അന്തരീക്ഷത്തിൽ ഔദ്യോഗികമായി അയിലക്കാട് ക്യാമ്പ് ആൻഡ് എം ഇൻറർനാഷണൽ സ്കൂളിൽ ആരംഭിച്ചു.കേരളത്തിലെ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലെ എൽ കെ ജി മുതൽ രണ്ടാം ക്ലാസ് പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് കലാ-സാംസ്കാരിക മത്സരം.വിവിധ പരിപാടികളുടെയും മത്സരങ്ങളുടെയും മേളയായി നൂതന ആശയങ്ങളോടെയും സന്തോഷഭവത്തോടെയും തുടക്കം കുറിച്ചു.അയലക്കാട് ക്യാമ്പ് ആൻഡ് സ്കൂൾ മാനേജർ വി മൊയ്തു ഉദ്ഘാടനം നിർവഹിച്ചു.മലപ്പുറം സെൻട്രൽ സഹോദയ വൈസ് പ്രസിഡണ്ട് ഡോക്ടർ ഫാദർ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ആൻ്റ് എം ഇൻറർനാഷണൽ സ്കൂൾ ഡയറക്ടർ കബീർ വലിയകത്ത്, ക്യാമ്പ് ആൻഡ് എം സ്കൂൾ പ്രിൻസിപ്പൽ മനോജ് മാത്യു, എ ഇ സ് സ്കൂൾ പ്രിൻസിപ്പൽ ഫഹദ് പടിയം , പുത്തൻപള്ളി കെ എം എം സ്കൂൾ പ്രിൻസിപ്പൽ എം ജി. സുരേന്ദ്രൻ, സൈതൂൻ ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ
പി പി മുബഷിർ ഹുദവി, ക്യാമ്പ് ആൻ്റ് എം സ്കൂൾ പി ടി എ പ്രസിഡൻ്റ് ഷിഹാബ്, സിവിൻ വിൻസൻ്റ, സുമ ഉണ്ണി, ബിൻസി, അനിൽ മാധവൻ പ്രസംഗിച്ചു.ഒന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ അയിലക്കാട് ക്യാമ്പ് ആൻ്റ് എം ഇൻറർനാഷണൽ സ്കൂൾ , എ ഇ എസ് സെൻട്രൽ സ്കൂൾ, കെ എം എം ഇംഗ്ലീഷ് സ്കൂൾ പുത്തൻപള്ളി ഒന്ന് , രണ്ട് , മൂന്ന് സ്ഥാനത്ത് എത്തിയിരിക്കുന്നു









