കുന്നംകുളം: പട്ടാമ്പി റോഡിലെ ടിടി ദേവസി ജ്വല്ലറിക്ക് മുൻപിൽ ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ലിയു കാർ കത്തി നശിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം.പെരുമ്പിലാവ് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് കത്തി നശിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ കാറിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.വിവരമറിഞ്ഞ് കുന്നംകുളം അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തി തീ അളക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കാറിന്റെ മുൻവശം ഭാഗികമായി കത്തി നശിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു.ബെന്നി മാത്യു, അൻവർ ലൈജു, നവാസ് ബാബു, ഷെരീഫ്, സുരേഷ് കുമാർ, സനൽകുമാർ, ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന സംഘമാണ് തീ അണച്ചത്.









