എടപ്പാള്‍:ഉത്സവങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വ നിർദേശങ്ങൾ ഉറപ്പ് വരുത്തുന്നതിനായി
ഗ്രാമ പഞ്ചായത്ത് പരിധിയിലെ ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ. ചന്ദ്രബോസ്, വി.വി.എം. മുസ്തഫ,എസ്.ജിതേഷ്, ഇ. കുട്ടൻ,സെക്രട്ടറി ആർ.രാജേഷ്,ഹെൽത്ത് ഇൻസ്പെക്ടർ പി.പി.നജ്മത്ത് ,കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ ,എം.ശങ്കരനാരായണൻ ,ഇ.എസ്.സുകുമാരൻ എന്നിവർ സംസാരിച്ചു.ഉത്സവങ്ങളിൽ കച്ചവട സ്ഥാപനങ്ങളിൽ ആഹാരം പാചകം ചെയ്യാൻ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം ,പഞ്ചായത്ത് ആരോഗ്യ – ഭക്ഷ്യ സുരക്ഷ വകുപ്പ് സംയുക്ത സ്ക്വാഡ് പരിശോധനകൾ നടത്തും. കാലാവധി കഴിഞ്ഞ ഭക്ഷണ പദ്ധാർത്ഥങ്ങൾ ഉപയോഗിക്കരുത് ,ഭക്ഷണം തയ്യാറാക്കുന്നവർക്ക് ഹെൽത്ത് കാർഡ്,ഹെയർ ക്യാപ്പ്, വിതരണം ചെയ്യുമ്പോൾ കൈയ്യുറ ഉണ്ടായിരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ യൂസർ ഫീയോടെ ഹരിത കർമ്മസേനക്ക് കൈമാറണം. പഞ്ചായത്തംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ, ക്ഷേത്ര കമ്മിറ്റിയംഗങ്ങൾ പങ്കെടുത്തു.







