തിരുവനന്തപുരം:അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി.കമലേശ്വരം ആര്യന്‍ കുഴിയില്‍ ശാന്തി ഗാര്‍ഡനില്‍ സജിത(54), മകള്‍ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കള്‍ക്ക് ഫോണിലൂടെ അയച്ചുകൊടുത്തിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. വീട്ടില്‍ അനക്കം കാണാതെ വന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും പോലിസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് അമ്മയും മകളും മരിച്ചുകിടക്കുന്നത് കണ്ടത്. ഹാളിലെ സോഫാ സെറ്റിയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ആറ് വര്‍ഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം.ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം നാട്ടില്‍ എത്തിയിരുന്നു.അവിടെവെച്ച് ഗ്രീമയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.






