എടപ്പാള്‍:കെ.എസ് ആർ ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന ജോൺ സാറിൻ്റെ രണ്ടാം വർഷ ചരമദിനം എടപ്പാൾ കെ എസ് ആർടിസി വർക്ക്ഷോപ്പിനു മുമ്പിൽ ആചരിച്ചു.യൂണിറ്റ് വൈസ് പ്രസിഡണ്ട് പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രാധാകൃഷ്ണൻ ഉദ്ഘാടനം നടത്തി.കേന്ദ്ര എക്സി അംഗം പി.പി. കുഞ്ഞൻ ,ജില്ലാ പ്രസിഡണ്ട് പി.ടി.എ മജീദ്, പി. അപ്പു എന്നിവർ സംസാരിച്ചു.പൊനാനി യൂണിറ്റും പങ്കെടുത്തിരുന്നു.







