എരമംഗലം: പ്രമുഖ സംഗീതജ്ഞൻ കരീം സരിഗ അനുസ്മരണ സമ്മേളനവും ഗാനഞ്ജലിയും ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മാറഞ്ചേരി സഫാരി ടർഫിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കരീം സരിഗ – ഹനീഫ മാസ്റ്റർ മെമ്മോറിയൽ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം നടക്കുന്നത്.അനുസ്മരണ സമ്മേളനം കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും.കവി ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.തിരഞ്ഞെടുക്കപ്പെട്ട ഒരു കലാകാരനെ ചടങ്ങിൽ ക്യാഷ് പ്രൈസും ഉപഹാരവും നൽകി ആദരിക്കും.കരീം സരിഗയുടെ ഇഷ്ട ഗാനങ്ങൾ ചേർത്തുകൊണ്ട് ഗാനാഞ്ജലിയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ മലയംകുളത്തേൽ വഹാബ് ബാബു, അബ്ദുറഹ്‌മാൻ പോക്കർ, അരവിന്ദൻ മാറഞ്ചേരി, ലത്തീഫ് പാലക്കൽ എന്നിവർ പങ്കെടുത്തു.







