ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി 15 ആം വാർഡ് കിഴിക്കര മെമ്പറും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറുമായ ഫവാസ് മാളിയേക്കലിനെ തിരഞ്ഞെടുത്തു.ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി 10ആം വാർഡ് കോക്കൂർ മെമ്പറായ ശാരിക മുരളീധരനെയും തിരഞ്ഞെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി രണ്ടാം വാര്‍ഡ് മെമ്പര്‍ ഫാത്തിമ ലത്തീഫിനെയും തിരഞ്ഞെടുത്തു.







