ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിലാണ് ബോധവൽക്കരണം നടത്തിയത്.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അപകടവും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ ചങ്ങരംകുളത്ത് അപകടരഹിത പുതുവർഷത്തിന്റെ ഭാഗമായി രാത്രികാല ബോധവൽക്കരണത്തോടൊപ്പം ചുക്കുകാപ്പി വിതരണവും നടന്നു. പരിപാടിക്ക് അബ്ദുട്ടി വളയംകുളം,അഭിലാഷ് കക്കിടിപ്പുറത്ത്,സുനിൽ ഡോൺ എന്നിവർ നേതൃത്വം നൽകി











