• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ടി20 ലോകകപ്പ് മുതൽ ഫിഫ ലോകകപ്പ് വരെ; 2026 കായികലോകത്ത് പെരുങ്കളിയാട്ട വർഷം

cntv team by cntv team
January 1, 2026
in Sports
A A
ടി20 ലോകകപ്പ് മുതൽ ഫിഫ ലോകകപ്പ് വരെ; 2026 കായികലോകത്ത് പെരുങ്കളിയാട്ട വർഷം
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കായികപ്രേമികൾക്ക് ആവേശകരമാകുന്ന ഒരു വർഷത്തിനാണ് തുടക്കമാകുന്നത്. ഫിഫ ലോകകപ്പ് ഉൾപ്പടെയുള്ള വലിയ കായികമാമാങ്കങ്ങൾക്ക് 2026 സാക്ഷ്യം വഹിക്കും. ക്രിക്കറ്റ് പ്രേമികളിൽ ആവേശം വിതച്ച് ടി20 ലോകകപ്പ് ഈ വർഷം നടക്കുന്നുണ്ട്. ഫുട്ബോൾ ലോകകപ്പും ക്രിക്കറ്റ് ലോകകപ്പും മാത്രമല്ല, ഏഷ്യൻ ഗെയിംസും, ഹോക്കി ലോകകപ്പും ചെസിൽ ഫിഡെ ക്യാൻഡിഡേറ്റ്സ് ടൂർണമെന്‍റുമൊക്കെ ഈ വർഷം നടക്കുന്നുണ്ട്. ഈ വർഷത്തെ പ്രധാന കായിക മാമാങ്കങ്ങൾ ചുവടെ…1. ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പ് 2026 (ജനുവരി 15 – ഫെബ്രുവരി 6)സിംബാബ്വെയിലാണ് ചാംപ്യൻഷിപ്പ്. വൈഭവ് സൂര്യവംശിയുടെ സാന്നിദ്ധ്യം ഇന്ത്യയെ ശ്രദ്ധേയമാക്കുന്നു. ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ.2. മിലാനോ കോർട്ടിന വിന്റർ ഒളിമ്പിക്സ് 2026 (ഫെബ്രുവരി 6 – ഫെബ്രുവരി 22)ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി-സ്പോർട്സ് ഇവന്റുകളിലൊന്നായ വിന്റർ ഒളിമ്പിക്സ് ഇറ്റലിയിലെ മിലാനിലും കോർട്ടിന ഡി ആംപെസ്സോയിലും നടക്കും. ഇതിനുശേഷം, മാർച്ച് 6 മുതൽ 15 വരെ ഒരേ വേദികളിൽ വിന്റർ പാരാലിമ്പിക്സ് നടക്കും3. ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 (ഫെബ്രുവരി 7 – മാർച്ച് 8)ശ്രീലങ്കയും ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കമാകും. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടമാണ് ലക്ഷ്യമിടുന്നത്.4. FIDE കാൻഡിഡേറ്റ്സ് ടൂർണമെന്റുകൾ 2026 (മാർച്ച് 28 – ഏപ്രിൽ 16)മാർച്ച് 28 മുതൽ ഏപ്രിൽ 16 വരെ സൈപ്രസിലെ പാഫോസിൽ നടക്കുന്ന FIDE കാൻഡിഡേറ്റ്സ് ടൂർണമെന്റുകളിലൂടെ മാർച്ചിൽ ചെസ്സ് ശ്രദ്ധാകേന്ദ്രമാകും. ലോക ചെസ് ഭൂപടത്തിൽ കൂടുതൽ ഇന്ത്യൻ പ്രതിഭകൾ ശ്രദ്ധേയ സാന്നിദ്ധ്യമാകുന്നുവെന്നതാണ് ഇത്തണവത്തെ പ്രത്യേകതയായി മാറുന്നത്.5. FIFA പുരുഷ ലോകകപ്പ് 2026 (ജൂൺ 11 – ജൂലൈ 19)ഈ വർഷത്തെ ഏറ്റവും വലിയ കായിക മാമാങ്കം തീർച്ചയായും ഫിഫ ലോകകപ്പ് ആയിരിക്കും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിൽ മെസിയുടെ അർജന്‍റീന കിരീടം നിലനിർത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഫിഫ ലോകകപ്പ് ടീമുകളുടെ പങ്കാളിത്ത വർദ്ധനകൊണ്ടാണ് ശ്രദ്ധേയമാകുക. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ (തിരഞ്ഞെടുക്കപ്പെട്ടാൽ) തുടങ്ങിയ സൂപ്പർതാരങ്ങൾ അവരുടെ അവസാന ലോകകപ്പായിരിക്കും ഇത്തവണ കളിക്കുക. ലാമിൻ യമാലിനെ പോലെയുള്ള പുതുനിരയുടെ അരങ്ങേറ്റവും ഇത്തവണത്തെ ലോകകപ്പിന്‍റെ പ്രത്യേകതയാകും.6. ഐസിസി വനിതാ ടി20 ലോകകപ്പ് 2026 (ജൂൺ 12 – ജൂലൈ 5)ഇംഗ്ലണ്ടിലും വെയിൽസിലും നടക്കുന്ന ടി20 ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ടാകും ഇന്ത്യ ഇറങ്ങുക. ഏകദിന ലോകകപ്പ് നേടിയ ആവേശത്തിലാണ് ഇന്ത്യൻ വനിതകൾ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ ടീമുകൾ കിരീടപോരാട്ടത്തിനായി മുൻനിരയിലുണ്ടാകും.7. പുരുഷ എഫ്ഐഎച്ച് ഹോക്കി ലോകകപ്പ് 2026 (ഓഗസ്റ്റ് 14 – ഓഗസ്റ്റ് 30)ബെൽജിയത്തിലെ വാവ്രെയിലും നെതർലൻഡ്‌സിലെ ആംസ്റ്റൽവീനിലുമായാണ് ഹോക്കി ലോകകപ്പ് അരങ്ങേറുക. പതിനാറാമത് ലോകകപ്പിൽ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കളത്തിൽ ഇറങ്ങുന്നത്. കരുത്തരായ ഓസ്ട്രേലിയ, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ ടീമുകളും രംഗത്തുണ്ട്.8. ലോക അത്‌ലറ്റിക്സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പ് (സെപ്റ്റംബർ 11 – സെപ്റ്റംബർ 13)അത്ലറ്റിക്സിൽ ഈ വർഷം നടക്കുന്ന സുപ്രധാന ചാംപ്യൻഷിപ്പാണിത്. ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര പുരുഷ ജാവലിനിൽ മാറ്റുരയ്ക്കും. സ്പ്രിന്റർ നോഹ ലൈൽസ്, പോൾവാൾട്ടർ അർമാൻഡ് ഡുപ്ലാന്റിസ് എന്നിവരും മൈതാനത്ത് ഇറങ്ങും.9. ഏഷ്യൻ ഗെയിംസ് 2026 (സെപ്റ്റംബർ 19 – ഒക്ടോബർ 4)ജപ്പാനിലെ ഐച്ചിയിലും നഗോയയിലുമാണ് 2026 ഏഷ്യൻ ഗെയിംസ് നടക്കുക. 2022-ൽ ഇന്ത്യ 107 മെഡലുകൾ നേടി നാലാം സ്ഥാനത്ത് എത്തി മികച്ച പ്രകടനം നടത്തിയിരുന്നു. ഇത് തുടരുകയാകും ഇന്ത്യൻ സംഘം ലക്ഷ്യമിടുക.മുകളിൽ പറഞ്ഞ കായികമാമാങ്കങ്ങൾക്ക് പുറമെ 2026-ൽ ഐപിഎൽ, വിവിധ ക്രിക്കറ്റ് പര്യടനങ്ങൾ, യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ലാ ലിഗ, ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ തുടങ്ങിയ ടെന്നീസ് ഗ്രാൻഡ് സ്ലാമുകൾ പതിവുപോലെ ഈ വർഷം കായികവിരുന്നൊരുക്കും.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
16
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
13
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
Next Post
വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ

Recent News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
0
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
0
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025