ചങ്ങരംകുളം:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നന്നംമുക്ക് യൂണിറ്റ് മൂക്കുതലയില്‍ നിര്‍മിച്ച പത്മശ്രീ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് സ്മാരക പെന്‍ഷന്‍ ഭവന്‍ പൊന്നാനി എംഎൽഎ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.നന്നംമുക്ക് യൂണിറ്റ് സെക്രട്ടറി പി എന്‍ കൃഷ്ണമൂര്‍ത്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ എസ് എസ് പി യു നന്നംമുക്ക്
യൂണിറ്റ് പ്രസിഡന്റ് പി ഭാസ്‌കരന്‍ നമ്പ്യാര്‍ അധ്യക്ഷനായി. പി ചിത്രന്‍ നമ്പൂതിരിപ്പാടിന്റെയും മംഗലത്തേരി നാരായണന്‍ നമ്പൂതിരിയുടെയും ഫോട്ടോ അനാവരണം റിട്ടയഡ് അധ്യാപിക ബി ടി ശ്രീദേവി നിര്‍വഹിച്ചു.പെൻഷൻ ഭവൻ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഇ ഉണ്ണിമാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സമയബന്ധിതമായി കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടറായ വി കെ മൊയ്തുണ്ണിയെ പകരാവൂര്‍ കൃഷ്ണന്‍ നമ്പൂതിരി ആദരിച്ചു.നന്നംമുക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീന്‍,നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ പി പ്രവീണ്‍,പഞ്ചായത്തംഗം പ്രിന്‍ഷ സുനില്‍,കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി സി ജി താരാനാഥന്‍,സംസ്ഥാന കമ്മിറ്റിയംഗം എം കെ ദേവകി,മലപ്പുറംജില്ലാ വൈസ് പ്രസിഡന്റ് സക്കറിയ, ജില്ലാ സെക്രട്ടറി ടി കെ നാരായണന്‍,പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് വി ഇസ്മായില്‍,സെക്രട്ടറി വി വി ഭരതന്‍,മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ് യൂസഫ്, വെളിയങ്കോട് യൂണിറ്റ് സെക്രട്ടറി കൃഷ്ണന്‍ പോറ്റി,ആലങ്കോട് യൂണിറ്റ് സെക്രട്ടറി പി എം സതീശന്‍, കെ ആര്‍ രാധാഭായ് എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും സി പ്രഭാകരന്‍ നന്ദി പറഞ്ഞു.മനുഷ്യസ്നേഹം എന്നത് ഉയർത്തിപ്പിടിച്ച പ്രഗൽഭനായ വ്യക്തിയാണ് പി ചിത്രൻ നമ്പൂതിരിപ്പാടെന്നും പെൻഷൻ ഭവന് സ്ഥലം സംഭാവന ചെയ്യുകയും ഇതിൻറെ അവസാനം വരെ പ്രവർത്തിക്കാനും കഴിഞ്ഞ വ്യക്തിയാണ് മംഗലത്തേരി നാരായണൻ നമ്പൂതിരി എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി നന്ദകുമാർ പറഞ്ഞു