ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിക്കുകയും സൗന്ദര്യവൽക്കരണം നടത്തുകയും ചെയ്തു.സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ചു കിടന്നിരുന്ന ഭാഗങ്ങൾ വോളണ്ടിയർമാർ വെട്ടിത്തെളിക്കുകയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.സ്റ്റേഷന്റെ മുൻവശത്ത് പൂച്ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്ന പ്രവൃത്തിയും വിദ്യാർത്ഥികൾ ഏറ്റെടുത്തു.പൊതുയിടങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രവർത്തനം.ചങ്ങരംകുളം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അശോകൻ. കെ. എസ് ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ.പി ,വോളണ്ടിയർ സെക്രട്ടറിമാരായ ഫിദഉമ്മർ,ശരത്ത് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.അമ്പതോളം എൻ.എസ്.എസ് വോളണ്ടിയർമാരാണ് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.






