ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് ഗ്ളോബല്‍ കെഎംസിസി ആലംകോട് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.ചങ്ങരംകുളം മറീന റസിഡന്‍സിയില്‍ നടന്ന പരിപാടി അഷറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു.സൈഫുദ്ധീന്‍ പള്ളിക്കുന്ന് സ്വാഗതം പറഞ്ഞ പരിപാടിയില്‍ റിയാസ് തറയില്‍ അധ്യക്ഷത വഹിച്ചു.പിപി യൂസഫലി,രഞ്ജിത്ത് അടാട്ട്,അഷ്ഹര്‍ പെരുമുക്ക്,തുടങ്ങി ജനപ്രതിനിധികളും കോണ്‍ഗ്രസ് മുസ്ലിംലീഗ്,കെഎംസിസി നേതാക്കള്‍ സംസാരിച്ചു.ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ച അഷ്ഹര്‍ പെരുമുക്ക്,മറ്റു ബ്ളോക്ക് മെമ്പര്‍മാരായ ഹസീബ് കോക്കൂര്‍,അശ്വതി സന്തോഷ്,സജ്ന ഫിറോസ് എന്നിവരെയും മറ്റു ആലംകോട് പഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.ചടങ്ങില്‍ അഷറഫ് കോക്കൂരിനെ ഉപഹാരം നല്‍കി ആദരിച്ചു









