ചങ്ങരംകുളം:ചിയ്യാനൂരില്‍ കഴുങ്ങിന് കുഴിയെടുത്തപ്പോള്‍ അപൂര്‍വ്വയിനം നന്നങ്ങാടി കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് ചിയ്യാനൂരില്‍ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേര്‍ന്ന് രണ്ട് വലിയ കുടങ്ങള്‍ ചേര്‍ന്ന അപൂര്‍വ്വയിനം നന്നങ്ങാടി കണ്ടെത്തിയത്.2000 വര്‍ഷത്തിലതികം പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് ഇവയെന്നാണ് നിഗമനം.പണ്ട് കാലങ്ങളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും ശവസംസ്കാരം നടത്തുന്നതിനുമാണ് നന്നങ്ങാടികള്‍ ഉപയോഗിച്ചിരുന്നത്.അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളില്‍ മറ്റൊന്ന് വച്ച രീതിയിലാണ് ഇവ ഇരിക്കുന്നത്.കുമാരന്റെ മകന്‍ വിനോദ് കഴുങ്ങിന്‍ തൈ വെക്കാനാണ് വീടിന് അടുത്ത് കുഴി എടുത്തത്.അപൂര്‍വ്വമായി എന്തോ ശ്രദ്ധയില്‍ പെട്ടതോടെ സൂക്ഷമായി കുഴി എടുക്കുകയായിരുന്നു.മുകള്‍ ഭാഗം അല്‍പം കേടുപാടുകള്‍ വന്നെങ്കിലും ചരിത്ര ശേഷിപ്പാണെന്ന് തിരിച്ചറിഞതോടെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ടാര്‍ പോളിന്‍ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുകയാണ് ഈ അപൂര്‍വ്വയിനം നന്നങ്ങാടി







