എടപ്പാൾ: കാലടി , തവനൂർ ഗ്രാമ പഞ്ചായത്തുകളിൽ സത്യ പ്രതിജ്ഞ കഴിഞ്ഞ് അംഗങ്ങൾ ആദ്യമെത്തിയത് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരളയാത്രയുടെ ഭാഗമായുള്ള ഗ്രാമയാത്രയിൽ പങ്കെടുക്കാൻ.കാലടി ഗ്രാമപഞ്ചായത്ത്
മെമ്പർമാരായ ബഷീർ തുറയാറ്റിൽ,നൗഫൽ തണ്ടിലം, ബിജു കുണ്ടയാർ എന്നിവരും തവനൂർ ഗ്രാമ പഞ്ചായത്തംഗം അശ്റഫ് അമ്മായത്തുമാണ് അവരവരുടെ വാർഡുകളിലൂടെ സഞ്ചരിച്ച സോൺ കമ്മിറ്റിയുടെ ഗ്രാമയാത്ര പരിപാടികളിലെത്തി യാത്രയെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചത്.പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള ഇവരുടെ ആദ്യ പൊതു പരിപാടിയായിരുന്നു ഗ്രാമ യാത്ര.
രണ്ടു ദിവസമായി എടപ്പാൾ സോണിലെ നൂറിലധികം ഗ്രാമങ്ങളിൽ പര്യടനം നടത്തിയ യാത്ര നരിപ്പറമ്പിൽ സമാപ്പിച്ചു.
രണ്ടാം ദിനം സമസ്ത മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ സയ്യിദ് എസ് ഐ കെ തങ്ങൾ, അബ്ദുൽ ജലീൽ അഹ്സനി, പി പി നൗഫൽ സഅദി , മുഹമ്മദ് റഫീഖ് അഹ്സനി,ആസിഫ് തണ്ടിലം, എ അഹമ്മദ് ബാഖവി, സൈഫുല്ല അദനി , പ്രസംഗിച്ചു.
മൊയ്തീൻശാ, ഹുസൈൻ ബാഖവി, അബ്ദുല്ലത്തീഫ് കുണ്ടയാർ, അബ്ദുൽ ഹയ്യ് അഹ്സനി, ഉവൈസ് തണ്ടിലം , നസീർ റഹ്മാനി ,അഷ്റഫ് ലത്തീഫി കടകശേരി നേതൃത്വം നൽകി.







