ചങ്ങരംകുളം:യു എ എം ജി എൽ പിഎസ് സ്കൂളിൽ അന്തർദേശീയ അറബിക് ദിനാചരണത്തോടനു ബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ കലാപരിപാടികൾ,പോസ്റ്റർ നിർമ്മാണം,പ്ലക്കാട് ഫ്യൂഷൻ, മധുര പലഹാര വിതരണം, തുടങ്ങിയവയും അറബി ഭാഷയുടെ പ്രാധാന്യത്തെ പറ്റിയും അതിൻ്റെ ഉപരിപഠന- ജോലി സാധ്യതകളെ സംബന്ധിച്ചുമുള്ള ക്ലാസും നടന്നു. അറബി ഭാഷയിൽ നടത്തിയ സ്കൂൾ അസംബ്ലിയും മറ്റു കലാപ്രവർത്തനങ്ങളും കുട്ടികളെ ആർഷിച്ചു.പ്രധാനാധ്യാപകൻ പ്രഷീദ് കെവി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ അധ്യാപകരായ ജെസ്സി സി വി, അബ്ദുൽ നാസർ പി എം,അർജുൻ പി,മഞ്ജു എം, സിജ യു കെ,സന്ധ്യ സി എൻ എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലീഡർ അസിക സി നന്ദി രേഖപ്പെടുത്തി.







