ചങ്ങരംകുളം:കോക്കൂർ അൽ ഫിത്ര സ്കൂളിൽ വിദ്യാർത്ഥികളുടെ ഗ്രാൻഡ് പാരൻറ്സിനെ പങ്കെടിപ്പിച്ചു കൊണ്ട് ഗ്രാൻഡ് പാരൻസ് ഡേ സംഘടിപ്പിച്ചു. റിട്ടയർഡ് ഡെപ്യൂട്ടി കലക്ടർ പി പി എം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.ഉബൈദുള്ള സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി.കുട്ടികളുടെ മനസ്സുകളിൽ മുതിർന്നവരോട് സ്നേഹവും ബഹുമാനവും,മുതിർന്നവർക്ക് മക്കളോട് കാരുണ്യവും ദയവായ്പും സൃഷ്ടിക്കാനുള്ള ഓർമ്മപ്പെടുത്തൽ എന്ന നിലക്കാണ് പരിപാടി സംഘടിപ്പിച്ചത്.കെ വി ഹസൻ മാസ്റ്റർ പി പി ഖാലിദ് ,ആയിഷ ഹസ്സൻ ,റാഫിദ ഖാലിദ് എന്നിവർ പ്രസംഗിച്ചു.ഗ്രാൻഡ് പാരൻറ്സ് വക കുട്ടികൾക്കും കുട്ടികളുടെ വക ഗ്രാൻഡ് പാരന്റ്സിനും സമ്മാനങ്ങൾ പരസ്പരം കൈമാറി കൊണ്ടാണ് പരിപാടി സമാപിച്ചത്.







