ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി’ യൂത്ത് വിങ്’ചങ്ങരംകുളം യൂണിറ്റ് ജനറല്‍ ബോഡി യോഗം ചങ്ങരംകുളത്ത് വെച്ച് നടന്നു.ഫുഡ്സിറ്റി ഹാളില്‍ നടന്ന പരിപാടി യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ഉറുമാഞ്ചേരി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ആരിഫ് കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി.അരുണ്‍ മുരളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികെഎം നൗഷാദ് അധ്യക്ഷത വഹിച്ചു.സംഘടനയുടെ നേതാക്കളായ,സൈയ്തലവി ഹാജി,മൊയ്തുണ്ണി.ഉമ്മര്‍ കുളങ്ങര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ജില്ലാ നേതാക്കളെയും യൂത്ത് വിങ് ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് വികെഎം നൗഷാദ്,സെക്രട്ടറി അരുണ്‍ മുരളി,ട്രഷറര്‍ ഷറഫു ആലംകോട് എന്നിവരെ തിരഞ്ഞെടുത്തു