ദോഹ: 2025-ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് വിങ്ങര്‍ ഒസുമാനെ ഡെംബലെയ്ക്ക്. വനിതകളില്‍ ബാഴ്സലോണയുടെ സ്പാനിഷ് മധ്യനിരതാരം എയ്റ്റാന ബോണ്‍മാറ്റി മികച്ച താരമായി. ചൊവ്വാഴ്ച രാത്രി ദോഹയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും ഡെംബലെയ്ക്കായിരുന്നു. തുടര്‍ച്ചയായ മൂന്നാംതവണയാണ് എയ്റ്റാന ബോണ്‍മാറ്റി ഫിഫയുടെ മികച്ച വനിതാതാരമാകുന്നത്.മറ്റു പുരസ്‌കാരങ്ങള്‍മികച്ച കോച്ച്- ലൂയി എന്റിക്കെ (പിഎസ്ജി)മികച്ച വനിതാ കോച്ച്- സരിന വീഗ്മാന്‍ (ഇംഗ്ലണ്ട് ടീം)മികച്ച ഗോള്‍കീപ്പര്‍- ജിയാന്‍ ലൂജി ഡൊണ്ണറുമ്മ (മാഞ്ചെസ്റ്റര്‍ സിറ്റി)മികച്ച വനിതാ ഗോൾകീപ്പർ- ഹന്ന ഹാംപ്ടൺമികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്- സാന്തിയാഗോ മോണ്ടിയേല്‍ (അര്‍ജന്റീന). ഫെയര്‍ പ്ലേ പുരസ്‌കാരം- ഡോ. ഹര്‍ലാസ് ന്യൂകിങ്











