തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ വി ശിവദാസൻ എം പി. മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പേര് മാറ്റി പദ്ധതിയെ ഇല്ലാതാക്കാനാണ് നീക്കം. പദ്ധതിയുടെ തുക ഓരോ വർഷവും വെട്ടിക്കുറക്കുന്ന മോദി സർക്കാർ പേരും മാറ്റി രാജ്യത്തെ ജനങ്ങളെ വഞ്ചിക്കാനാണ് ശ്രമിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.അദാനിക്കും, അംബാനിക്കും ഒക്കെ ചെറിയ വേതനത്തിന് തൊഴിലാളികളെ ലഭിക്കാത്തതുകൊണ്ട് ഈ പദ്ധതി നിർത്തലാക്കി അവരെ സഹായിക്കാനാണു ശ്രമമെന്നും ശിവദാസൻ എം പി പറഞ്ഞു.അതേസമയം, ഈ നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. വികസിത് ഭരത് ഗ്യാരൻ്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ എന്നാണ് പേര് മാറ്റുന്നത്. 100 %കേന്ദ്ര പദ്ധതിയായയിരുന്നത് മാറ്റി. പദ്ധതിയുടെ 40% വിഹിതം സംസ്ഥാനങ്ങൾക്ക് മുകളിൽ അടിച്ചേൽപ്പിക്കുകയാണ്. കേരളത്തിന് മാത്രം 2000 കോടി രൂപയുടെ അധികഭാരം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.











