എടപ്പാൾ :കെ.ടി ജലീല്‍ എംഎല്‍എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവൻ
പഞ്ചായത്തും തൂത്തുവാരി യുഡിഎഫ്. തവനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃപ്പങ്ങോട്,മംഗലം,പുറത്തൂർ,എടപ്പാൾ,വട്ടംകുളം, തവനൂർ കാലടി പഞ്ചായത്തുകളിലാണ് യുഡിഎഫ് തിളക്കമാർന്ന വിജയം നേടിയത്.
തൃപ്രങ്ങോട് യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് 10 സീറ്റിലുമാണ് ജയിച്ചത്. മംഗലത്ത് 16 സീറ്റിലാണ് യുഡിഎഫിന്റെ മിന്നും വിജയം. ഇവിടെ മൂന്ന് സീറ്റ് മാത്രമേ എൽഡിഎഫിന് നേടാനായത്. രണ്ട് സീറ്റ് മറ്റ് പാർട്ടികളും നേടി. പുറത്തൂരിൽ യുഡിഎഫ് 10 സീറ്റിലും എൽഡിഎഫ് ഒമ്പത് സീറ്റിലും വിജയം നേടി. തവനൂരിൽ 11 സീറ്റ് യുഡിഎഫ് നേടിയപ്പോൾ എട്ട് സീറ്റ് മാത്രമേ എൽഡിഎഫിന് നേടാനായത്.എടപ്പാളിൽ എൽഡിഎഫും യുഡിഎഫും ഏഴ് സീറ്റുകൾ വീതവും എൻഡിഎ അഞ്ച് സീറ്റുകളും നേടി.കാലടിയിൽ 13 സീറ്റിൽ യുഡിഎഫ് വൻ വിജയം സ്വന്തമാക്കിയപ്പോൾ നാല് സീറ്റ് മാത്രമേ എൽഡിഎഫിന് ലഭിച്ചത്. വട്ടംകുളത്ത് 13 സീറ്റ് യുഡിഎഫ് നേടിയപ്പോൾ ആറ് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്.







