കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫ് വിജയാഹ്ളാദത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു.
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്ളാദ പ്രകടനത്തിനിടെയാണ് സംഭവം. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴസും ബാലുശ്ശേരിയില്‍ നിന്ന് പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടം ഉണ്ടായത്
അതേസമയം, ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായി. കണ്ണൂർ പാനൂരിൽ യുഡിഎഫ് വിജയാഘോഷത്തിന് നേരെ സിപിഐഎം ആക്രമണം ഉണ്ടായി. മുഖം മറച്ചെത്തിയ സംഘം ആളുകൾക്ക് നേരെ വടിവാൾ വീശി.കോഴിക്കോട് വളയത്തും കൊല്ലം കടയ്ക്കലിലും പത്തനംതിട്ട ഐരവണ്ണിലും വീടുകൾക്ക് നേരം അക്രമം ഉണ്ടായി. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സിപിഐഎം ബിജെപി സംഘർഷത്തിൽ ഇരുവിഭാഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഓഫീസ് തകർന്നു







