തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും.കാലത്ത് എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആധിപത്യം തുടരനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് യുഡിഎഫ് കരുതുന്നത്. കരുത്ത് കാണിക്കാനാകുമെന്നാണ് ബിജെപി കണക്കൂട്ടല്‍.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലില്‍ ആര് വാഴുമെന്ന് അറിയാൻ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കി. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, 6 കോർപ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലാണ് കാലത്ത് ആരംഭിക്കുന്നത്.വോട്ടെണ്ണല്‍ നടക്കുന്ന പുത്തന്‍പള്ളി കെഎംഎം സ്കൂളിലെ തത്സമയ ദൃശ്യങ്ങളും പെരുമ്പടപ്പ് ബ്ളോക്കിലെയും പഞ്ചായത്തിലെയും ഫലങ്ങളും ആദ്യ പ്രതികരണങ്ങളും കൃത്യ സമയത്ത് തന്നെ ജനങ്ങളില്‍ എത്തിക്കാന്‍ സിഎന്‍ ടിവി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.CNTV യുടെ ഫെയ്സ്ബുക്ക് പേജിലും യൂറ്റൂബിലും CN TV യുടെ ചങ്ങരംകുളം വാര്‍ത്തകള്‍ എന്ന വാട്ട്സപ്പ് ഗ്രൂപ്പില്‍ വായനക്കാര്‍ക്ക് ഫലങ്ങള്‍ അറിയാം വോട്ടെണ്ണലിനായി ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. ആദ്യം ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം വരും. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂർണ ഫലം അറിയാനാകും.വിവാദ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഒരുപോലെ ചർച്ചയായ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 74 ശതമാനത്തോളമാണ് പോളിങ്. 2.10 കോടിയോളം പേര്‍ വോട്ട് രേഖപ്പെടുത്തി.









