ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ആര്‍എസ്എസ് നേതാവ് വി.ഡി.സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കരത്തിന് തിരഞ്ഞെടുത്തു. എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവര്‍ക്കര്‍ ഇന്റര്‍നാഷണല്‍ ഇംപാക്റ്റ് അവാര്‍ഡ് നല്‍കുന്നത്. എന്നാല്‍, അവാര്‍ഡ് ശശി തരൂര്‍ സ്വീകരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിവരം. അദ്ദേഹം നേരിട്ട് ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.തരൂര്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആറുപേരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അവാര്‍ഡ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്.ദേശീയവും ആഗോളവുമായ തലങ്ങളില്‍ തരൂരിന്റെ വിശാലമായ സ്വാധീനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. എന്നാല്‍, തരൂരിന് സവര്‍ക്കര്‍ പുരസ്‌കാരം നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.സവര്‍കറുടെ പേരിലുള്ള ഒരു അവാര്‍ഡും ഒരു കോണ്‍ഗ്രസുകാരനും വാങ്ങാന്‍ പാടില്ലെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു. സമീപകാലത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുകൂലിച്ച് പ്രസ്താവന നടത്തി തരൂര്‍ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായിമാറിയിരുന്നു. ഇതിനിടയിലാണ് സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.











