ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പന്താവൂരില്‍ ചരക്ക് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു.മൂക്കുതല വടക്കുമുറിയില്‍ താമസിക്കുന്ന കരുവാട്ടുപറമ്പില്‍ ബാലാനന്ദന്റെ മകള്‍ ശ്രീലക്ഷ്മി(22)നാണ് പരിക്കേറ്റത്.പരിക്കേറ്റ ശ്രീലക്ഷ്മിയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.താഴെ പന്താവൂരില്‍ നിന്ന് മറ്റൊരു റോഡിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ തൃശ്ശൂര്‍ ഭാഗത്തേക്ക് നെല്ല് കയറ്റി പോയിരുന്ന ലോറി ശ്രീലക്ഷ്മി ഓടിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.ചങ്ങരംകുളം പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു








