നടിയെ ആക്രമിച്ച കേസിലെ കോടതി വിധി അന്തിമമല്ലെന്നും മേൽ കോടതികളുണ്ടെന്നും അന്വേഷണ സംഘത്തെ നയിച്ച ബി സന്ധ്യ ഐപിഎസ്. അന്വേഷണം മികച്ച രീതിയിൽ നടത്താനായിരുന്നു. ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. അന്വേഷണ സംഘവും പ്രോസിക്യൂഷനും മേൽ കോടതിയിൽ പോകുമെന്നാണ് കരുതുന്നതെന്നും ബി സന്ധ്യ പറഞ്ഞു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. അവസാനം വരെ അതിജീവിതക്കൊപ്പം ഉണ്ടാകുമെന്നും അവർ പറഞ്ഞു.കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും ആസൂത്രണം നടത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ച നടൻ ദിലീപിനെ കോടതി വെറുതേ വിട്ടിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ആണ് വിധി പറഞ്ഞത്. 2017 ഫെബ്രുവരി 17നാണ് കേരളത്തെ ഞെട്ടിച്ച കുറ്റകൃത്യം നടന്നത്.











