ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സര്‍വകലാശാല.രാജസ്ഥാനില്‍ നടന്ന മത്സരത്തില്‍ ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജിഎന്‍ഡിയു അമൃത്‌സറിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്.നിശ്ചിത സമയത്ത് ആരും ഗോളടിക്കാതെ സമനിലയിലായപ്പോഴാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്.ജിഎന്‍ഡിയുവിന്റെ അഞ്ചാമത്തെ പെനാല്‍റ്റി കാലിക്കറ്റ് ഗോള്‍കീപ്പര്‍ ലിയാഖത്ത് അലി ഖാന്‍ തടഞ്ഞിടുകയും തൊട്ടു പിറകെ ഹര്‍ഷല്‍ റഹ്‌മാന്‍ കാലിക്കറ്റിനായി വല കുലുക്കുകയും ചെയ്തതോടെയാണ് ചരിത്രനിമിഷം പിറന്നത്. ഖേലോ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ സ്വര്‍ണം കൂടിയാണിത്.ക്യാപ്റ്റന്‍ നന്ദുകൃഷ്ണ,ആഷിഫ്,സന്തോഷ്,നജീബ് എന്നിവരും കാലിക്കറ്റിനായി ഗോള്‍ നേടി.മുൻ കേരളവർമ്മ താരമായ ഡോ.ശിവറാം ടിസിയാണ് പരിശീലകൻ.ശിവറാമിന്‍റെ കീഴിൽ തുടർച്ചയായി രണ്ടാം തവണയാണ് കാലിക്കറ്റ് ചാമ്പ്യൻമാരാകുന്നത്.
ടീം അംഗങ്ങള്‍:കെ.പി. ലിയാലത്ത് അലി ഖാന്‍ -എം.ഇ.എസ്. കേവീയം വളാഞ്ചേരി
സി.വി. അഥര്‍വ് -ഫാറൂഖ് കോളേജ്
എന്‍. ദില്‍ഷാദ് -എം.ഇ.എസ്.കേവീയംവളാഞ്ചേരി
പി. നന്ദു കൃഷ്ണ -ഫാറൂഖ് കോളേജ്
എന്‍.പി. മുഹമ്മദ് സഹദ് – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി
നസീര്‍ -എം.ഇ.എസ്.കേവീയം വളാഞ്ചേരി
വി.പി. വിഷ്ണു പ്രകാശ് -ക്രൈസ്റ്റ് കോളേജ്
പി.പി. ജംഷീദ് അലി -ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി
പി.പി. അര്‍ഷാദ് -സെന്റ് ജോസഫ്സ് ദേവഗിരി
വി.എച്ച്.മിഥിലാജ്-ശ്രീകേരളവര്‍മ, തൃശ്ശൂര്‍
ഹര്‍ഷല്‍ റഹ്‌മാന്‍ -ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി
പി.പി. മുഹമ്മദ് ഫായിസ് – ഇ.എം.ഇ.എ കൊണ്ടോട്ടി
സി.കെ. അതുല്‍ -സാമൂതിരി ഗുരുവായൂര്‍പ്പന്‍ കോളേജ്
ഫുവാദ് ഐമാന്‍ -എം.എ.എം.ഒ.കോളേജ് മുക്കം
ടി.എസ്. മുഹമ്മദ് ഇഹംസര്‍- ഫാറൂഖ് കോളേജ്
പി.എ. ആഷിഫ് -എം.ഇ.എസ്. കേവീയം വളാഞ്ചേരി
പി.പി. സന്തോഷ് ശ്രീകേരള വര്‍മ കോളേജ്
കെ.സി. ജെസില്‍ -ഡബ്ല്യു.എം.ഒ. മുട്ടില്‍
ഷമില്‍ ഷാനാസ് -എം.ഇ.എസ്. കല്ലടി
മുഹമ്മദ് മോനിഫ് സെന്റ് തോമസ് തൃശ്ശൂര്‍
പി.പി. മുഹമ്മദ് നിഷാദ് (ഗോള്‍കീപ്പര്‍)ഗുരുവായൂരപ്പന്‍ കോളേജ്,കോഴിക്കോട്
സി. സനൂപ് -എം.ഇ.എസ്. കേവീയം വളാഞ്ചേരി







