ചങ്ങരംകുളം:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പൊന്നാനി മൈനോരിറ്റി കോച്ചിങ് സെന്ററുമായി സഹകരിച്ച് പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജ് സംഘടിപ്പിച്ച ത്രിദിന സോഷ്യൽ വെൽനെസ് പ്രോഗ്രാമിന് തുടക്കമായി.കോളേജ് സെമിനാർ ഹാളിൽ നടന്ന സംഗമം കോളേജ് പ്രസിഡൻ്റ് എം വി ബഷീർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ :കെ എ അബ്ദുൽ ഹസീബ് അധ്യക്ഷത വഹിച്ചു പൊന്നാനി സി.സി.എം.വൈ
പ്രിൻസിപ്പൽ വി ശരത് ചന്ദ്ര ബാബു ,കോളേജ് സെക്രട്ടറി കെ ഹമീദ് മാസ്റ്റർ, വെൽനെസ് പ്രോഗ്രാം കോ -ഓർഡിനേറ്റർ യാസിർ പി കെ, യൂണിയൻ വൈ ചെയർമാൻ ഫാത്തിമത്ത് മുഹ്‌സിന തുടങ്ങിയവർ സംസാരിച്ചു ക്യാമ്പിൻ്റെ ആദ്യ ദിനം ഷൈമ അബ്ദുൽ ഖാദർ,ഹാജറ എം വി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാം വെള്ളിയാഴ്ച സമാപിക്കും.







