വെളിയങ്കോട് :പൊതുജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന ജനകീയ സർക്കാരുകൾ ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിൽ വന്നാൽ മാത്രമേ യഥാർഥ വികസനം സാധ്യമാകൂ എന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.വെളിയങ്കോട് പഞ്ചായത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പ്രചരണാർഥം അൽതമാം കൺവെൻഷൻ സെൻ്ററിൽ ചേർന്ന സ്ഥാനാർഥി സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികഞ്ഞ പരാജയമായി മാറിയ പിണറായി സർക്കാർ സമഗ്രവികസനം എന്ന സങ്കൽപ്പം തന്നെ അട്ടിമറിച്ചു.ഉമ്മൻചാണ്ടിയെ പോലെ ജനങ്ങളെ തലോടിയ സർക്കാരിന് പകരം ചെറുപ്പക്കാരെ വിവിധ രാജ്യങ്ങളിലേക്ക് ചേക്കാറാൻ പ്രേരിപ്പിക്കുന്ന സർക്കാരാണ് ഇവിടെ ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന സുലൈഖ റസാഖ് ,ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർഥികളായ ടി പി കേരളീയൻ,ശരീഫ മുഹമ്മദ് ഗ്രാമപഞ്ചായത്തിലേക്ക് മൽസരിക്കുന്ന മറ്റു സ്ഥാനാർഥികൾ എന്നിവരെ പ്രതിപക്ഷ ഉപനേതാവ് ഹാരാർപ്പണം നടത്തി.ടി പി മുഹമ്മദ് അധ്യക്ഷം വഹിച്ചു.ജില്ലാ യു.ഡി.എഫ് ചെയർമാൻ പിടി. അജയ്‌മോഹൻ,ജില്ല യു.ഡി.എഫ് കൺവീനർ അഷ്‌റഫ് കോക്കൂർ ,മുസ്ലീംലീഗ് മണ്ഡലം പ്രസിഡൻ്റ് പി.പി യൂസഫലി മറ്റു യു. ഡി. എഫ് നേതാക്കളായ ,ഷമീർ ഇടിയാട്ടയിൽ,കെ.കെ ബീരാൻ കുട്ടി,ടി.പി കേരളീയൻ,സുലൈഖറസാഖ്, ശരീഫ മുഹമ്മദ്, ,യൂസഫ്ഷാജി ,ഫൗസിയവടക്കേപ്പുറത്ത് ,സുരേഷ്പാട്ടത്തിൽ,ടി എ മജീദ് ,കെ. എം അബൂബക്കർ,കെ. പി.മൊയ്തുണ്ണി ,വിവിധ വാർഡ് സ്ഥാനാർഥികൾ എന്നിവർ സംസാരിച്ചു







