പട്ടാമ്പി:ജിഎസ്ടി അടക്കാന്‍ വ്യാപാരികളിൽ നിന്ന് പണം വാങ്ങും’വ്യാപാരികള്‍ക്ക് ജിഎസ്ടി അടച്ചതായി കാണിച്ച് ബില്ലും നല്‍കും’ബില്ല് വ്യാജമാണെന്ന് ആര്‍ക്കും തിരിച്ചറിയാനും ആകില്ല’ ഇങ്ങനെ വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത വിരുതനെയാണ് പട്ടാമ്പി പോലീസ് പിടികൂടിയത്.പട്ടാമ്പിയിലെ നവാസ് & അസോസിയേറ്റ്സ് എന്ന ടാക്സ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തി വന്ന തൃത്താല തച്ചറംകുന്ന് സ്വദേശി 34 വയസുള്ള നവാസ് ബിൻ അലി യെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്2022 നവംബർ മുതൽ 2023 ജൂണ് വരെയുള്ള കാലയളവിൽ പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനത്തിൻ്റെ ജിഎസ്ടി തുക അടച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് 4,50,000 രൂപ കൈപറ്റുകയും പിന്നീട് തുക അടക്കാതെ അടക്കാതെ 54,555 രൂപയുടെ വ്യാജ ജിഎസ്ടി രസീതി ഉടമക്ക് നല്‍കുകയും ആയിരുന്നു.സംശയം തോന്നിയ സ്ഥാപന ഉടമ ല്‍കിയ പരാതിയില്‍ പട്ടാമ്പി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്ഇതിന് മുമ്പും തൃത്താല, ചാലിശ്ശേരി സ്റ്റേഷന്‍ പരിതിയില്‍ ഇയാള്‍ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്വന്‍കിട വ്യാപാരികളില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നതിന് വേണ്ട തുക പണം വാങ്ങ വ്യാജമായ രേഖയുണ്ടാക്കി ജിഎസ് ടി അടച്ചതായി കാണിച്ച് ബില്ല് നല്‍കുകയാണ് ഇയാളുടെ രീതിയെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.വ്യാപാരികള്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് മനസിലാക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നുസംഭവത്തില്‍ പോലീസ് കേസ് എടുത്തെന്ന് മനസിലാക്കിയ പ്രതി ഒളിവിൽ പോകുകയായിരുന്നു.സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. കെ പദ്‌മരാജൻ,എസ്ഐ മണികണ്ഠൻ,പോലീസുകാരായ സുബാഷിണി, അനൂപ്,മിജേഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.