• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സീറ്റില്ല, രാജിക്കൊരുങ്ങി KSU അധ്യക്ഷൻ അലോഷ്യസ് സേവ്യർ; പിന്നീട് നിഷേധിച്ച് ഫേയ്സ്ബുക്ക് കുറിപ്പ്

cntv team by cntv team
March 19, 2026
in Kerala
A A
സീറ്റില്ല, രാജിക്കൊരുങ്ങി KSU അധ്യക്ഷൻ അലോഷ്യസ് സേവ്യർ; പിന്നീട് നിഷേധിച്ച് ഫേയ്സ്ബുക്ക് കുറിപ്പ്
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.യു. സംസ്ഥാനാധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കി അലോഷ്യസ് സേവ്യർ. എന്നാൽ, വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് അദ്ദേഹം ഫേയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. രാജി നൽകിയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയ്ക്ക് ഇത്തവണ തനിക്ക് സ്ഥാനാർഥിത്വം ലഭിക്കുമെന്ന് അലോഷ്യസ് സേവ്യർ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്മാർക്ക് സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ അലോഷ്യസ് സേവ്യർക്ക് സീറ്റ് ലഭിക്കില്ലെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് കെ.എസ്.യു. അധ്യക്ഷ സ്ഥാനം രാജിവെക്കാൻ അദ്ദേഹം തീരുമാനിച്ചത്.ഇടുക്കി, പീരുമേട് സീറ്റുകളായിരുന്നു അലോഷ്യസ് സേവ്യർ നോട്ടമിട്ടിരുന്നത്. എന്നാൽ, പൂഞ്ഞാറിലേക്കായിരുന്നു അലോഷ്യസിനെ തുടക്കത്തിൽ പാർട്ടി പരിഗണിച്ചത്. പീരുമേട്ടിൽ സിറിയക് തോമസിനെയും ഇടുക്കിയിൽ റോയ് കെ. പൗലോസിനേയും സ്ഥാനാർഥികളായി തീരുമാനിച്ചതോടെയാണ് അലോഷ്യസ് സേവ്യറെ പൂഞ്ഞാറിൽ മത്സരിപ്പിക്കാം എന്ന ആലോചനയുണ്ടായത്. എന്നാൽ പൂഞ്ഞാറിൽ സജി ജോസഫ് സ്ഥാനാർഥിയാകുമെന്ന വിവരം പുറത്തുവന്നതോടെയാണ് അലോഷ്യസ് സേവ്യറുടെ സാധ്യത മങ്ങിയത്.രാജിവാർത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് അലോഷ്യസ് സേവ്യർ ഫേയ്സ്ബുക്കിൽ കുറിപ്പിട്ടു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ചുമതലയിൽനിന്ന് രാജി നൽകിയെന്ന വാർത്ത അവാസ്തവമാണെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും കെഎസ്‍യുവിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു തന്റെ ജീവിതലക്ഷ്യമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

Related Posts

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
101
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
34
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
69
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍
Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍

August 25, 2026
89
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
Kerala

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
88
Next Post
‘ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി’; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

'ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി'; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
101
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
34
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
69
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025