• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എന്റെ മകളെ ഞാൻ കണ്ടു’ആനന്ദ് ശ്രീബാല’യിലൂടെ വീണ്ടും ചർച്ചയായി മിഷേൽ കേസ്

ckmnews by ckmnews
November 18, 2024
in UPDATES
A A
എന്റെ മകളെ ഞാൻ കണ്ടു’ആനന്ദ് ശ്രീബാല’യിലൂടെ വീണ്ടും ചർച്ചയായി മിഷേൽ കേസ്
0
SHARES
617
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്. അതൊരു കൊലപാതകമാണ് എന്ന് ഉറപ്പുണ്ടായിട്ടും ആത്മഹത്യ എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മിഷേലിനെ കാണാതായ നിമിഷം തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് എടുക്കോനോ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാനോ പോലീസ് തയ്യാറായില്ല. പോലീസ് സ്റ്റേഷനിലെത്തിയ മിഷേലിന്റെ മാതാപിതാക്കളുടെ മാനസികാവസ്ഥയും അവർ പരി​ഗണിച്ചില്ല. കലൂർ പള്ളിയിലേക്ക് പോവുന്നു എന്ന മിഷേലിന്റെ ഫോൺ സന്ദേശം പിന്തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ആ രാത്രി തന്നെ അവളെ കണ്ടെത്താനാവുമായിരുന്നു.

പോലീസിന്റെ ഭാ​ഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിൽ മിഷേലിന്റെ പിതാവ് ഷാജി സ്വതവേ കലൂർ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പക്ഷെ ആശ്വസിക്കാൻ തക്കവണ്ണമൊന്നും ലഭിച്ചില്ല. പിന്നീട് ഷാജി അറിയുന്നത് ഗോശ്രീ പാലത്തിന് താഴെ കായലിൽ നിന്ന് മിഷേലിന്റെ ജഡം പൊലീസ് കണ്ടെടുത്തു എന്നതാണ്. പോലീസ് തങ്ങളുടെ കർത്തവ്യം കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ മിഷേൽ ഇന്നൊരു ഓർമ്മയാവില്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

അർജുൻ അശോകൻ, മാളവിക മനോജ്, അപർണ ദാസ്, സം​ഗീത മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ‘ആനന്ദ് ശ്രീബാല’ കഴിഞ്ഞ ദിവസമാണ് തിയറ്റർ റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാ​ഗവും കുടുംബ പ്രേക്ഷകരാണ്. കാവ്യ ഫിലിം കമ്പനിയോടൊപ്പം ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിർമ്മാതാക്കൾ. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് ആരംഭത്തിലെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പോലീസിനെ കുഴക്കിയ ആ സംഭവം ഏതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിരുന്നില്ല. എന്നാൽ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ‘മിഷേൽ ഷാജി’ എന്ന പേരാണ്

2017ൽ ആത്മഹത്യ എന്ന് പോലീസ് വിധിയെഴുതിയ മിഷേൽ കേസ് 2024ൽ ‘ആനന്ദ് ശ്രീബാല’യിലൂടെ വീണ്ടും ചർച്ചയാവുകയാണ്. സിനിമ കണ്ടവർക്കെല്ലാം മിഷേലിന് എന്താണ് സംഭവിച്ചത് എന്നതിന്റെ ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. ചിത്രം കണ്ടതോടെ മിഷേലിന്റെ പിതാവ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തന്റെ മകളുടെ കൊലപാതകം പോലീസ് ആർക്കൊക്കെയോ വേണ്ടി ആത്മഹത്യയാക്കി മാറ്റിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അവൾ ധരിച്ചിരുന്ന ബാ​​ഗോ ഓർണമെൻസോ ഒന്നും മൃതദേഹത്തിന്റെ സമീപത്തുണ്ടായിരുന്നില്ല

ഷാജിയുടെ വാക്കുകൾ, “പോലീസിന്റെ ഭാ​ഗത്തുനിന്നുണ്ടായ വീഴ്ചകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്. പോലീസ് പ്രതികളോടൊപ്പം കൂടിനിന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ആത്മഹത്യയാക്കുന്ന ഒരു പ്രതീതി ഇതിനകത്ത് അവര് കൊണ്ടുവന്നിട്ടുണ്ട്. സിനിമ കണ്ടപ്പോൾ ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ സെൻട്രൽ സ്റ്റേഷൻ തുടങ്ങി ഓരോ സ്റ്റേഷനിലും കയറിയിറങ്ങിയ അനുഭവങ്ങൾ വളരെ മനോഹരമായ് അവർ അവതരിപ്പിച്ചിട്ടുണ്ട്.”

‘2018’നും ‘മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിച്ച സിനിമയാണിത്. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിട്ട ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിച്ചത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Posts

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം
UPDATES

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
6
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
11
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി
UPDATES

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
6
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന
UPDATES

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
6
ദാറുൽ ഇഹ്‌സാനിൽ ‘വീഗോ’സർഗ്ഗോത്സവത്തിന് വർണ്ണാഭമായ തുടക്കം
UPDATES

ദാറുൽ ഇഹ്‌സാനിൽ ‘വീഗോ’സർഗ്ഗോത്സവത്തിന് വർണ്ണാഭമായ തുടക്കം

September 22, 2026
2
പൊന്നാനി ആസ്ഥാനമാക്കി ജില്ല”ആവശ്യത്തിന് ശക്തിയേറുന്നു’മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം
UPDATES

പൊന്നാനി ആസ്ഥാനമാക്കി ജില്ല”ആവശ്യത്തിന് ശക്തിയേറുന്നു’മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം

September 22, 2026
4
Next Post
തുലാവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തുലാവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
6
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
11
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
6
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025