പൊന്നാനി:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ കൗതുകമായി പൊന്നാനിയിലെ രാഷ്ട്രീയ സൗഹൃദ ചുമരെഴുത്ത്.പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് മെട്രോമാൻ ശ്രീധരൻ താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഒറ്റമതിലിലാണ് രാഷ്ട്രീയ സൗഹാർദ്ദം നിറഞ്ഞ ചുമരെഴുത്ത് കൗതുകമുണര്‍ത്തുന്നത്. മെട്രോമാൻ്റെ സഹോദരി ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും, ബിജെപിയുടെയും,സിപിഎമ്മിന്റെയും സ്ഥാനാർത്ഥികളുടെ നഗരസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ചുമരെഴുത്ത് നടത്തിയിട്ടുള്ളത്.










