മലപ്പുറം: മലപ്പുറം ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തെ ചൊല്ലി വിവാദം. പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധങ്ങളുയര്‍ന്നതോടെ നാടകം മാറ്റിയതായി സ്‌കൂള്‍ അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുതിയ നാടകമായിരിക്കും അവതരിപ്പിക്കുക.വണ്ടൂരില്‍ നടന്ന മലപ്പുറം ജില്ലാ കലോത്സവത്തില്‍ എകെഎംഎച്ച്എസ്എസ് അവതരിപ്പിച്ച വീരനാട്യം എന്ന നാടകമാണ് വിവാദമായത്. ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാടകത്തിലെ ചില സംഭാഷണങ്ങളും രംഗങ്ങളും ചിലര്‍ക്ക് ഉണ്ടാക്കിയിട്ടുള്ള മാനസികപ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് നേരത്തെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു.നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അധ്യാപകന്റെ നോട്ടപ്പിശകാണെന്നും അധ്യാപകനെ ചുമതലകളില്‍നിന്ന് മാറ്റിയതായും അധികൃതര്‍ വിശദീകരണം നല്‍കി.









