ചങ്ങരംകുളം :ആലംകോട് ഗ്രാമ പഞ്ചായത്ത് 19-ാം വാർഡ് മുത്തൂർ എസ് ഡി പി ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി ഉദ്ഘാടനം നിർവഹിച്ചു. ഇല്യാസ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.ചങ്ങരംകുളം മേഖലാ ഇലക്ഷൻ കമ്മറ്റി ചെയർമാൻ സുബൈർ ചങ്ങരംകുളം,കൺവീനർ ജാഫർ കക്കിടിപ്പുറം. ട്രഷറർ റഫീഖ് മുത്തൂർ,മണ്ഡലം ഇലക്ഷൻ കമ്മിറ്റി കൺവീനർ അഷറഫ് പാവിട്ടപ്പുറം,ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് റഷീദ്‌പെരുമുക്ക്
സെക്രട്ടറി വി പി അബ്ദുൽ ഖാദർ, ജില്ലാപഞ്ചായത്ത് ചങ്ങരംകുള ഡിവിഷൻ സ്ഥാനാർത്ഥി ഷംനാസ്
മൂക്കുതല ,ചങ്ങരംകുളം ബ്ലോക്ക് ഡിവിഷൻ സഥാനാർത്ഥി സുഹറ റസാക്ക്, മുത്തൂർ പത്തൊൻപതാം വാർഡ് സ്ഥാനാർത്ഥി റാഷിദാ റഷീദ് തുടങ്ങിയവർ സംസാരിച്ചു











