വെളിയങ്കോട്: എംടിഎം കോളേജ് ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ഭരണഘടന ദിനം ആചരിച്ചു.മാധ്യമപ്രവർത്തകൻ നൗഷാദ് പുത്തൻപുരയ്ക്കൽ ഉദഘാടനം ചെയ്തു.പ്രിൻസിപ്പൽ അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. ഐഷ ഹുസ്സൈൻ ഭരണഘടനാ ആമുഖം വായിച്ചു. ഫൈസൽ ബാവ മുഖ്യ പ്രഭാഷണം നടത്തി, ലൈബ്രറി പ്രസിദ്ധീകരിക്കുന്ന ദി സെന്റിനൽ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മലയാള പതിപ്പ് പ്രകാശനം ചെയ്തു.വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ,അധ്യാപകരായ ഷുഹൈബ്,സതീഷ്‌കുമാർ സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ഷംഹാസ് എന്നിവർ ആശംസ പറഞ്ഞു, അരുന്ധതി കെ എ സ്വാഗതവും, നിവ്യദാസ് നന്ദിയും പറഞ്ഞു പറഞ്ഞു











