ചങ്ങരംകുളം:വികസന പ്രവർത്തനങ്ങൾക്ക് കേരളത്തിന് ആകെ മാതൃകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നും ആ മാതൃക തുടർച്ച ചങ്ങരംകുളത്തും ലഭ്യമാകണമെങ്കിൽ ചങ്ങരംകുളം ഡിവിഷനിൽ നിന്ന് യു ഡി എഫ് പ്രതിനിധി ജയിക്കണമെന്നും ഡോ: അബ്ദുസമദ് സമദാനി എംപി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടർച്ചയായി ഇടതുപക്ഷ പ്രതിനിധി ജയിക്കുന്ന ഡിവിഷനിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മുടങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം അഭിപ്രായംപ്പെട്ടു.പി പി യൂസഫലി അധ്യക്ഷത വഹിച്ചു.പിടി അജയ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി.അഷ്‌റഫ് കോക്കൂർ, സുഹറ മമ്പാട്,ഇബ്രാഹിം മൂതൂർ,സി എം യൂസഫ്,സിദ്ദീഖ് പന്താവൂർ,വി കെ എം ഷാഫി,പി ടി കാദർ,ബഷീർ കക്കിടിക്കൽ,ഷാനവാസ് വട്ടത്തൂർ,അഷ്റഫ് പത്തിൽ,നാഹിർ ആലുങ്ങൽ,വി വി മുഹമ്മദുണ്ണി ഹാജി,സുബൈർ കൊട്ടിലിങ്ങല്‍,അഷ്ഹർ പെരുമുക്ക്,എം കെ അൻവർ,ഇബ്രാഹിം നന്നമുക്ക്,സക്കീർ ഒതളൂർ,മുരളി ,ഉമ്മർ തലാപ്പിൽ,അഷ്റഫ് കാട്ടിൽ.അടാട്ട് വാസുദേവൻ,ഹുറൈർ കൊടക്കാട്,കുഞ്ഞു കോക്കൂർ എന്നിവർ പ്രസംഗിച്ചു.ചങ്ങരംകുളം ഡിവിഷനിലെ മുഴുവൻ വാർഡ് ബ്ലോക്ക് സ്ഥാനാർത്ഥികളെ അണിനിരത്തി ടൗണിൽ പ്രകടനവും നടത്തി.പ്രകടനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എംഎസ്എഫ് നേതാക്കളായ സി കെ നഹാഫ്, എൻ.വി വഹാബ് റാഷിദ് കോക്കൂർ സംസാരിച്ചു.അടാട്ട് രഞ്ജിത്ത്, സലിം കോക്കൂർ,ഉസ്മാൻ പന്താവൂർ,സാദിഖ് നെച്ചിക്കൽ,സി കെ അഷ്റഫ് , മുസ്തഫ ചാലുപ്പറമ്പിൽ,അനീഷ് മുഹമ്മദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.സിദ്ധിക് പന്താവൂർ ചെയർമ്മാനായും ബഷീർ കക്കിടിക്കൽ കൺവീനറായും കാരയിൽ അപ്പു ട്രഷററായും 1001 അംഗ യു ഡി എഫ് ചങ്ങരംകുളം ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മറ്റിക്കും കണ്‍വെന്‍ഷന്‍ രൂപം നല്‍കി









