യുവേഫ ചാമ്പന്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ക്ലബ് ലോക കപ്പ് ചാമ്പ്യന്‍മാരായ ചെല്‍സി സ്പാനിഷ് ക്ലബ് ആയ ബാഴ്‌സലോണയെ നേരിടുമ്പോള്‍ ഇംഗ്ലീഷ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ് ആയ ലെവര്‍കുസനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരക്കാണ് രണ്ടുമത്സരങ്ങളും. ചാമ്പ്യന്‍സ് ലീഗിലെ തന്നെ മറ്റു മത്സരങ്ങളില്‍ ജുവന്റ്‌സ് നേര്‍വീജിയന്‍ ക്ലബ് ആയ ബോഡോ ഗ്ലിംറ്റിനെയും ജര്‍മ്മന്‍ ക്ലബ് ബെറൂസിയ ഡോര്‍ട്ടുമുണ്ട് വിയ്യാറലിനെയും ന്യൂ കാസില്‍ യുണൈറ്റഡ് മാഴ്‌സല്ലിയെയും നേരിടും.











