ചങ്ങരംകുളം:വാശിയേറിയ മത്സരം നടക്കുന്ന ആലംകോട് പഞ്ചായത്ത് വാര്‍ഡ് 8ല്‍ വനിതകളുടെ മത്സരമാണ്.കഴിഞ്ഞ തവണ അബ്ദുല്‍ മജീദ് വഴി പിടിച്ചെടുത്ത വാര്‍ഡ് നില നിര്‍ത്താന്‍ എല്‍ഡിഎഫും’ തിരികെ പിടിക്കാന്‍ യുഡിഎഫും വാശിയേറിയ മത്സരം നടക്കും.വാര്‍ഡ് എട്ട് നില നിര്‍ത്താന്‍ മിസിരിയ യഅ്കൂബിനെ ആണ് സിപിഎം രംഗത്ത് ഇറക്കിയത്.എന്നാല്‍ കഴിഞ്ഞ തവണ കൈവിട്ട വാര്‍ഡ് തിരികെ പിടിക്കാന്‍ ഷെമീന മുഹമ്മദിനെ രംഗത്ത് ഇറക്കിയാണ് ലീഗ് കളം നിറയുന്നത്.കുന്നത്ത് പറമ്പില്‍ ശ്രീലേഖ ചന്ദ്രന്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി.കടുത്ത മത്സരം നടക്കുന്ന ചിയ്യാനൂര്‍ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചരണത്തിരക്കിലാണ്







